Breaking News

ഡോളര്‍ കടത്ത് കേസിലും ജാമ്യം: ശിവശങ്കര്‍ ജയിലിന് പുറത്തേക്ക്

എം.ശിവശങ്കര്‍

കൊച്ചി: ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ജയിലിന് പുറത്തേക്കിറങ്ങാനുള്ള സാഹചര്യമൊരുങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ വിധി വന്നത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലും ഹൈക്കാടതി ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയില്‍ വച്ച് പ്രതികള്‍ നല്‍കിയ മൊഴിയല്ലാതെ തനിക്കെതിരെ യാതൊരു തെളിവുമില്ലെന്നും കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.

Related posts

Leave a Reply

Your email address will not be published. Required fields are marked *