Breaking News

കര്‍ഷക നേതാവിന് എന്‍ഐഎ നോട്ടീസ്: പ്രക്ഷോഭം അട്ടിമറിക്കാനെന്ന് പ്രതികരണം

ബല്‍ദേവ് സിങ് സിര്‍സ

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം തുടരവെ കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സയ്ക്ക് എന്‍ഐഎ നോട്ടിസ് അയച്ചു. ഞായറാഴ്ച എന്‍ഐഎയ്ക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കേന്ദ്രസര്‍ക്കാരിനെതിരെ വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ക്രമസമാധാനം ഇല്ലാതാക്കിയും ഭയം സൃഷ്ടിച്ചും ജനങ്ങള്‍ക്കിടയില്‍ സിര്‍സ വെറുപ്പുണ്ടാക്കുകയും ചെയ്തുവെന്നും ആരോപിച്ച് നല്‍കിയ കേസിലാണ് എന്‍ഐഎ നോട്ടിസ് നല്‍കിയത്. എന്നാല്‍ എന്‍ഐഎ നടപടി കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്ന് സിര്‍സ പ്രതികരിച്ചു. വെള്ളിയാഴ്ച കേന്ദ്രവുമായി നടന്ന ഒന്‍പതാം വട്ട യോഗത്തില്‍ എല്‍ബിഐഡബ്ല്യുഎസിനെ പ്രതിനിധീകരിച്ച് പുരന്‍ സിങ് ആണ് പങ്കെടുത്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *