
വര്‍ക്കല: വര്‍ക്കലയില്‍ അക്രമി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ അരിവാളം തുണ്ടില്തൊടി വീട്ടില്‍ ഹക്തര്‍(20), താഴെ വെട്ടൂര്‍ കുന്നില്‍വീട്ടില്‍ മുഹമ്മദ് ഇസ്മയില്‍(20) എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മേല്‍വെട്ടൂര്‍ ജംഗ്ഷനിലെ മെഡിക്കല്‍ സ്റ്റോറില്‍ വച്ച് നടന്ന അക്രമ സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്.
മെഡിക്കല്‍ സ്റ്റോറില്‍ മരുന്നുവാങ്ങാനെത്തിയ വെന്നികോട് സ്വദേശി സൂരജ് എന്ന യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വെട്ടൂര്‍ സ്വദേശി ജിതിനെയും സുഹൃത്തായ ഷെബിനെയും പ്രതികള്‍ ആക്രമിച്ചു. അക്രമത്തില്‍ ഷിബിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. വര്‍ക്കല, അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനുകളില്‍ നിരവധി അടിപിടി കേസുകളില്‍ പ്രതികളാണ് ഹക്തറും മുഹമ്മദ് ഇസ്മയിലും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
