Breaking News

വര്‍ക്കലയില്‍ നവവധു ആത്മഹത്യ ചെയ്ത നിലയില്‍: മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ആതിര

മുത്താന: മുത്താനയില്‍ നവവധു ആത്മഹത്യ ചെയ്ത നിലയില്‍. വിളബ്ഭാഗം വലയന്റകുഴി ശാന്ത മന്ദിരത്തില്‍ ആതിര(24)യെയാണ് ഭര്‍ത്താവിന്റെ വീട്ടിലെ ബാത്ത് റൂമിനുള്ളില്‍ രണ്ടു കൈയിലെയും കഴുത്തിലെയും ഞരമ്പുകള്‍ അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്താന ഗുരുമുക്ക് സുനിതാഭവനില്‍ ശരത് ആണ് ആതിരയുടെ ഭര്‍ത്താവ്. കഴിഞ്ഞ നവംബര്‍ 30നായിരുന്നു ഇവരുടെ വിവാഹം.
വീട്ടില്‍ ആരുമില്ലായിരുന്ന സമയത്താണ് ആതിര ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ആതിരയുടെ അമ്മ ശ്രീനയും സഹോദരന്‍ ആകാശും ആതിരയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അവര്‍ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ സംശയം തോന്നി വാതില്‍ ചവിട്ടിപ്പൊളിച്ച് വീടിനകത്ത് കയറി നോക്കിയപ്പോഴാണ് ആതിരയെ കൈത്തണ്ടയിലും കഴുത്തിലും മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്.
ആതിരയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആതിരയുടെ കൈത്തണ്ടയിലും കഴുത്തിലുമാണ് മുറിവുകള്‍ ഉള്ളത്. ഇതില്‍ കഴുത്തിലെ മുറിവ് വളരെ ആഴത്തിലുള്ളതാണ്. ഒരാളിന് സ്വയം ഇത്രയും ആഴത്തില്‍ മുറിവേല്‍പിക്കാന്‍ കഴിയില്ലായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *