
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്. കവിത ചൊല്ലിക്കൊണ്ടാണ് തോമസ് ഐസക് ബജറ്റ് പ്രസംഗം തുടങ്ങിയത്. പ്രളയത്തെ നേരിട്ടതും കോവിഡ് പ്രതിരോധവുമൊക്കെ ചൂണ്ടിക്കാട്ടി തോല്ക്കാന് മനസില്ലാത്ത ജനതയുടെ പോരാട്ടം ലോകം അത്ഭുതത്തോടെ നോക്കിക്കണ്ടുവെന്നും കേരളത്തിന്റെ ആരോഗ്യമേഖലയുടെ കരുത്ത് ലോകം മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മ കേരളത്തിന്റെ പുരോഗതിക്ക് വെല്ലുവിളിയാണെന്ന് പറഞ്ഞ ധനമന്ത്രി ഇത് മറികടക്കാന്‍ 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ജോലിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ അടക്കം വാങ്ങുന്നതിന് വായ്പയനുവദിക്കും. രണ്ട് വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി. ജോലി നഷ്ടപ്പെട്ടാല്‍ വേറൊരു ജോലി ലഭിച്ചശേഷം തിരിച്ചടച്ചാല്‍ മതി. ഫെബ്രുവരിയില്‍ ഇതിനായുള്ള രജിസ്ട്രേഷന് ആരംഭിക്കും. കാര്‍ഷിക മേഖലയെ ഉണര്‍ത്താനുള്ള പദ്ധതിയായി റബര്‍ സംഭരണത്തിന് അമുല്‍ മോഡലില്‍ സഹകരണ സംഘം സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴില്‍ സാധ്യതകളും തോമസ് ഐസക് പ്രഖ്യാപിച്ചു.
പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍:
- ഇ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നകിന് ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യൂവല്‍സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആദ്യത്തെ 5 വര്‍ഷം മോട്ടര്‍ വാഹന നികുതില്‍ ഇളവ്
- പുതുതായി 2500 സ്റ്റാര്‍ട്ട് അപ്പുകള്‍. ഇതിലൂടെ 20,000 പേര്‍ക്ക് തൊഴില്‍
- റോഡ് അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികില്‍സ
- വയനാട് മെഡിക്കല്‍ കോളജിന് 300 കോടി
- സിഎന്‍ജി, എല്‍എന്‍ജി വാറ്റ് നികുതി ഇപ്പോള്‍ 14.5. ഇത് 5 ശതമാനമായി കുറയ്ക്കും
- വ്യവസായ മേഖലയ്ക്ക് ഉണര്‍വ് നല്‍കാനായി സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷന് നികുതിയിലും ഇളവ്
- സില്‍വര്‍ലൈന്‍ പദ്ധതി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഈ വര്‍ഷം ആരംഭിക്കും
- ഈ വര്‍ഷം 50,000 കോടി മുതല്‍ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ആരംഭിക്കും
- ഈ സാമ്പത്തിക വര്‍ഷം 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും
- കാര്‍ഷികമേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍
- ടൂറിസം മേഖലയില്‍ സംരംഭകര്‍ക്കര്‍ക്ക് പലിശരഹിത വായ്പ. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോര്‍ഡ് രൂപീകരിക്കും
- 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
- പ്രവാസികളുടെ തൊഴില്‍ പദ്ധതിക്ക് 100 കോടി. പ്രവാസിക്ഷേമനിധിക്ക് 9 കോടി. ക്ഷേമനിധി അംശാദായം ഉയര്‍ത്തി. വിദേശത്തുള്ളവര്‍ക്ക് 350 രൂപ, അവരുടെ പെന്ഷന് 3500 രൂപ. നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് 200 രൂപ, പെന്ഷന് 3000 രൂപ
- അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി.
- ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വര്‍ഷം 20,000പേര്‍ക്ക് അധികപഠന സൗകര്യം.
- 150 അധ്യാപക തസ്തിക സര്‍വകലാശാലകളില്‍ അധികമായി സൃഷ്ടിക്കും
- എല്ലാവീട്ടിലും ഒരു ലാപ്ടോപ്പ് ഉറപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യം
- 3.5 ലക്ഷം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം.
- സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍
- സര്‍വകലാശാലകളുടെ പശ്ചാത്തല വികസനത്തിന് 2000 കോടി ലഭ്യമാക്കും. അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടി
- ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കും
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്

- സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ

- കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി

- ഗിരീഷ് കുമാറിന് ജീവപര്യന്തം; കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊന്ന കേസിൽ വിധി

- നിയന്ത്രണം വിട്ട സ്വകാര്യ ബസ് പള്ളിയുടെ മതിലിടിച്ച് തകർത്ത് നിന്നു; നിരവധി പേർക്ക് പരിക്ക്
