Breaking News

ചെമ്മരുതി പഞ്ചായത്ത് ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം

ചെമ്മരുതി പഞ്ചായത്ത് ഓഫീസിലെ കുടുംബ ശ്രീ ഹെല്‍പ് ഡെസ്‌കില്‍ കൂട്ടുകൂടി നില്‍ക്കുന്ന ജനങ്ങള്‍

ചെമ്മരുതി: പഞ്ചായത്ത് ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം. കുടുംബ ശ്രീ ഹെല്‍പ് ഡെസ്‌കിന് മുന്നില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടംകൂടിയിട്ടും പഞ്ചായത്ത് അധികൃതര്‍ക്ക് കുലുക്കമില്ല. പഞ്ചായത്ത് ഓഫീസുവഴി വിധവ പെന്‍ഷന്‍ ലഭിക്കുന്നത് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കുകയാണ്. ഈ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ജനങ്ങള്‍ എത്തിയത്. എന്നാല്‍, കണ്‍മുന്നില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടക്കുമ്പോഴും പഞ്ചായത്ത് അധികൃതര്‍ ജനങ്ങളെ നിയന്ത്രിക്കുവാനോ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുവാനോ തയാറാകുന്നില്ലെന്നതാണ് ശ്രദ്ധേയം.

Related posts

Leave a Reply

Your email address will not be published. Required fields are marked *