Breaking News

സംസ്ഥാനം തയ്യാര്‍: സംസ്ഥാനമൊട്ടാകെ 133 വാക്‌സിന്‍ കേന്ദ്രങ്ങള്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വാകിസിന്‍ വിതരണത്തിന് സംസ്ഥാനം തയ്യാര്‍. പതിമൂന്നാം തീയതി വാക്‌സിന്‍ എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 665 ഉദ്യോഗസ്ഥരെയാണ് ആദ്യ ഘട്ട വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനത്ത് ചുമതലപ്പെടുത്തുക. സംസ്ഥാനമൊട്ടാകെ 133 വാക്‌സിന്‍ സൈറ്റുകള്‍ തയാറാക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും ഡോക്ടര്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം.
വാക്‌സിന്‍ വിതരണ സംവിധാനം പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്: ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ 4 വാക്‌സിനേഷന്‍ ഓഫീസര്‍മാരാണ് ഉണ്ടാവുക. വാക്‌സിന്‍ സ്വീകരിക്കുന്ന വ്യക്തിയുടെ പേര് ലിസ്റ്റില്‍ ഉണ്ടോയെന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നുണ്ടോയെന്നും വാക്‌സിനേഷന്‍ കേന്ദ്രത്തിലെ പ്രവേശന കവാടത്തിലുള്ള ഉദ്യോഗസ്ഥന്‍ പരിശോധിക്കും.
അവിടെനിന്ന് വാക്‌സിന്‍ എടുക്കുന്ന മുറിയിലേക്കെത്തും. അവിടെ ഫോട്ടോ ഐഡിയും രജിസ്‌ട്രേഷനും ഉറപ്പാക്കും. കുത്തിവയ്പ് നല്‍കുന്ന നഴ്‌സിനെ വാക്‌സിനേറ്റര്‍ ഓഫിസര്‍ എന്നാണ് വിളിക്കുക. കുത്തിവയ്പ് എടുത്തശേഷം മൂന്നാമത്തെ ഓഫീസറുടെ അടുത്തേക്ക്. കുത്തിവയ്പിനുശേഷം പാര്‍ശ്വഫലങ്ങള്‍ ഉണ്ടോയെന്ന് ഇവിടെ നിരീക്ഷിക്കും.
നാലാമത്തെ ഓഫീസര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന് പുറത്തേക്കുള്ള വഴിയിലാണ്. ഇവിടെനിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം നിര്‍ബന്ധമില്ലെങ്കിലും സംസ്ഥാനത്തുള്ള എല്ലാ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും. സര്‍ക്കാര്‍-സ്വകാര്യ സംവിധാനങ്ങളിലായി 133 കേന്ദ്രങ്ങളാണ് ഉള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *