Breaking News

സിനിമാ നിര്‍മാതാക്കളുടെ യോഗം വിളിച്ച്‌ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

സിനിമാ നിര്‍മാതാക്കളുടെ യോഗം വിളിച്ച്‌ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ കഴിയില്ലെന്ന് ഉടമകള്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം വിളിച്ചത്. നിര്‍മാണത്തിലിരിക്കുന്നതും പൂര്‍ത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, സിനിമാ സംഘടനാ പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയുമായി തിരുവനന്തപുത്ത് ചര്‍ച്ച നടത്തും. ചലച്ചിത്ര മേഖലയ്ക്കായി ആവശ്യപ്പെട്ട ഇളവുകളെപ്പറ്റിയാണ് ചര്‍ച്ച. വിനോദ നികുതിയും വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജും ഒഴിവാക്കാതെ തീയറ്ററുകളില്‍ പ്രദര്‍ശനം പുനഃരാരംഭിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് സംഘടനകള്‍. ഇളവുകള്‍ ലഭിച്ചില്ലെങ്കില്‍ പതിമൂന്നാം തീയതി വിജയിയുടെ തമിഴ് ചിത്രം മാസ്റ്റേഴ്‌സ് പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *