Breaking News

നടന്‍ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പത്മ “

പ്രശസ്ത നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് “പത്മ “.അനൂപ് മേനോന്‍ തന്നെയാണ് തന്റെ ഫേസ് പുസ്തകത്തിലൂടെ ഈ കാര്യം അറിയിച്ചത്.
ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ” പത്മ ” യിലെ നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. നായിക പ്രശസ്തയാണ്. പക്ഷേ തല്‍ക്കാലം ആരാണെന്ന് പറയാതെ സസ്‌പെന്‍സായി സൂക്ഷിക്കുന്നു.

അനൂപ് മേനോന്‍


കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നത് അനൂപ് മേനോന്‍ തന്നെയാണ്. “എനിക്ക് ഇഷ്ടപ്പെട്ടൊരു കഥയെഴുതി. അത് മറ്റൊരാളോട് പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കുന്നതിനെക്കാളും സ്വന്തമായി നിര്‍മ്മിക്കുന്നതാണ് നല്ലതെന്ന് തോന്നി ” അനൂപ് മേനോന്‍ പറഞ്ഞു. അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബാക്കി ഇരുപതോളം പേരും പുതുമുഖങ്ങളാണ്. മഹാദേവന്‍തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ, കല-ദുന്‍ദു രാജീവ്, എഡിറ്റര്‍-സിയാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി.

    Related posts

    Leave a Reply

    Your email address will not be published. Required fields are marked *