Breaking News

‘കോയിക്കോട്ട് ബന്നോളീ…’ജാസ്സി ഗിഫ്റ്റ് വിളിക്കുന്നു

കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍, കോഴിക്കോടിന്റെ സംസ്‌കാരവും പൈതൃകവും വിഭവങ്ങളും നിറഞ്ഞു നില്‍ക്കുന്ന കോഴിക്കോടന്‍ ഭാഷ പ്രയോഗത്തിലൂടെ ‘കോയിക്കോട് ബന്നോളീ…’ എന്ന ജാസ്സിഗിഫ്റ്റിന്റെ ആലാപനത്തിലൂടെ താരംഗമാവുന്ന ഏറ്റവും പുതിയ ചലച്ചിത്ര ഗാനമാണ് ഹാഷ്ടാഗ് അവള്‍ക്കൊപ്പം എന്ന സിനിമയിലെ ഈ ഗാനം. ഒരു സാധാരണ കോഴിക്കോടന്‍ വീട്ടമ്മയായ ഫാത്തിമത് താമീമയാണ് ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രിസ്തുമസ് ദിനത്തിലാണ് ഗാനം ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. മലബാര്‍ മേഘലയില്‍ ഈ ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഒരു ഇടവേളയ്ക്കു ശേഷം ലേഖ നായര്‍ പാടിയ ‘നിഴലായ് നിന്റെ മിഴിയില്‍…’ എന്ന് തുടങ്ങുന്ന ഹാഷ്ടാഗ് അവള്‍ക്കൊപ്പത്തിലെ ആദ്യം റിലീസ് ചെയ്ത ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ലിറിക്കല്‍ മോഷന്‍ സോങ് എന്ന ടാഗ്ലൈനിലായിരുന്നു ആദ്യ ഗാനം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഔദ്യോഗികമായ ഓഡിയോ റിലീസ് നിര്‍വഹിച്ചത് സുരേഷ് ഗോപി ആയിരുന്നു.
ജാസ്സി ഗിഫ്റ്റ്, ലേഖ നായര്‍ എന്നിവര്‍ക്ക് പുറമെ അരിസ്റ്റോ സുരേഷ് രചിച്ച് ആലപിച്ച ഗാനവും, ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജയേഷ് സ്റ്റീഫന്‍ തന്നെ രചിച്ച് ആലപിച്ച മറ്റൊരു ഗാനവുമാണ് ഇനി പുറത്ത് വരാനിരിക്കുന്നത്.
സജിന്‍ വര്‍ഗീസ്, അരിസ്റ്റോ സുരേഷ്, സേതുലക്ഷ്മി അമ്മ, ഷാജിജോണ്‍, ഷീന്‍ കിരണ്‍, ഹരിദാസ്, വിപിന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ഹാഷ്ടാഗ് അവള്‍ക്കൊപ്പം ഒരു കോമഡി സസ്‌പെന്‍സ് ത്രില്ലെര്‍ റോഡ് മൂവിയാണ്. കന്നഡ താരം ബൃന്ദ കൃഷ്ണയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഹാഷ്ടാഗ് അവള്‍കൊപ്പത്തിന്റെ ഗാനങ്ങള്‍ക്കു ശേഷം ട്രെയ്‌ലറും അണിയറയില്‍ റിലീസിന് തയ്യാറായിരിക്കുകയാണ്.
കൃപാനിധി സിനിമാസ് നിര്‍മ്മിച്ച ഹാഷ്ടാഗ് അവള്‍ക്കൊപ്പം സംവിധാനം ചെയ്തിരിക്കുന്നത് എ.യു.ശ്രീജിത്ത് കൃഷ്ണയാണ്. ഛായാഗ്രഹണം- രാരിഷ് കുറുപ്പ്, സംഗീതം- ജയേഷ് സ്റ്റീഫന്‍, ചിത്രസംയോജനം- ജോമിന്‍, ആര്‍ട്ട്-ജയന്‍ റീസ, മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്ത്രലങ്കാരം- ഇന്ദ്രന്‍സ് ജയന്‍, കണ്‍ട്രോളര്‍- രാധാകൃഷ്ണന്‍ തൈക്കാട്, ഡിസൈന്‍സ്- ബ്രെയിന്‍ ബാങ്കേഴ്‌സ് ഇന്ത്യ, വാര്‍ത്ത പ്രചരണം- എ.എസ്.ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *