Breaking News

‘വിത്തിന്‍ സെക്കന്‍ഡ്‌സ് ‘

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’. സുധീര്‍ കരമന,അലന്‍സിയാര്‍, സെബിന്‍ സാബു,ബാജിയോ,സാന്റിനോ മോഹന്‍, മാസ്റ്റര്‍ അര്‍ജൂന്‍ സംഗീത്, സരയൂ മോഹന്‍, അനു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബോള്‍ എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.
ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍,വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍-അയൂബ് ഖാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,പ്രൊജക്റ്റ് ഡിസൈന്‍-ഡോക്ടര്‍ അഞ്ജു സംഗീത്, കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-ബൈജു ബാലരാമപുരം,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,പരസ്യക്കല-റോസ്‌മേരി ലില്ലു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കിരണ്‍ എസ്,അസോസിയേറ്റ് ഡയറക്ടര്‍-ബാബു ചേലക്കാട്,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിലാഷ് ,വിഷ്ണു,സുധീഷ്,സൗണ്ട് ഡിസൈന്‍-ആനന്ദ് ബാബു,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-നസീര്‍ കൂത്തുപറമ്പ്,രാജന്‍ മണക്കാട്. കൊല്ലം,കുളത്തുപ്പുഴ,ആര്യങ്കാവ്,തെന്മല എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ‘ വിത്തിന്‍ സെക്കന്‍ഡ്‌സ് ‘ ജനുവരി നാലിന് ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *