Breaking News

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയിലും: ജാഗ്രതയോടെ രാജ്യം

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. പൂനെ എന്‍.ഐ.വി, ബെംഗളൂരു നിംഹാന്‍സ്, ഹൈദരാബാദ് സിസിഎംബി എന്നീ ലാബുകളിലെ പരിശോധനയിലാണ് ഈ വൈറസ് സ്ഥിരീകരിച്ചത്. യുകെയില്‍നിന്ന് ഇന്ത്യയിലെത്തിയ ആറു പേരിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതില്‍ മൂന്നു പേര്‍ ബെംഗളൂരുവിലും രണ്ടു പേര്‍ ഹൈദരാബാദിലും ഒരാള്‍ പുണെയിലുമാണ്.
ഈ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശനമായ കൊറോണ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യം. യു.കെയില്‍ കൊറോണ വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത് ശേഷം അവിടെനിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരില്‍ കോവിഡ് സ്ഥിരീകരിച്ച 114 പേരുടെ സ്രവ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് നല്‍കിയതില്‍നിന്നാണ് 6 പേര്‍ക്ക് യുകെയില്‍ കണ്ടെത്തിയ അതീവ വ്യാപനശേഷിയുള്ള വൈറസ് വകഭേദം തിരിച്ചറിഞ്ഞത്.
ഇവരെ പ്രത്യേക ഐസലേഷന്‍ യൂണിറ്റുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്. സമ്പര്‍ക്കമുണ്ടായവരില്‍ പോസ്റ്റീവ് ആകുന്നവര്‍ക്കും ജനിതക ശ്രേണീകരണം നടത്തും. കനത്ത ജാഗ്രതാ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി. മറ്റ് 14 രാജ്യങ്ങളില്‍ കൂടി യുകെയിലെ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍നിന്ന് എത്തിയവരെ പരിശോധിക്കുന്ന നടപടിയിലേക്കും ഇന്ത്യ കടന്നേക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *