Breaking News

ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍

ആര്യ രാജേന്ദ്രന്‍ മേയറായി ചുമതലയേല്‍ക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകളാണ് ആര്യയ്ക്ക് ലഭിച്ചത്. ആകെയുള്ള 100 അംഗങ്ങളില്‍ 99 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. ആര്യ രാജേന്ദ്രന്‍ (എല്‍ഡിഎഫ്) – 54, സിമി ജ്യോതിഷ് (എന്‍ഡിഎ) – 35, മേരി പുഷ്പം (യുഡിഎഫ്) – 09 എന്നിങ്ങനെയാണ് വോട്ട് നില.

Related posts

Leave a Reply

Your email address will not be published. Required fields are marked *