
2021 ജനുവരിയില്‍ 14 ദിവസം ബാങ്കുകള്‍ തുറക്കില്ല. ഞായറാഴ്ചകളും, രണ്ടും നാലും ശനിയാഴ്ചകളും ഈ അവധി ദിനങ്ങളില്‍ ഉള്‍പ്പെടും. ബാക്കിയുള്ളത് ദേശീയ-പ്രാദേശിക അവധികളാണ്.
ഞായറാഴ്ചകള്‍:
ജനുവരി 3
ജനുവരി 10
ജനുവരി 17
ജനുവരി 24
ജനുവരി 31
രണ്ടും നാലും ശനിയാഴ്ചകള്‍:
ജനുവരി 9 (രണ്ടാം ശനി)
ജനുവരി 23 (നാലാം ശനി)
ദേശീയ അവധികള്‍:
ജനുവരി 1 (ന്യൂ ഇയര്‍)
ജനുവരി 26 (റിപ്പബ്ലിക് ഡേ)
പ്രാദേശിക അവധികള്‍ (വിവിധ സംസ്ഥാനങ്ങളില്‍):
ജനുവരി 2 (ന്യൂ ഇയര്‍ ആഘോഷം)
ജനുവരി 14 (മകര സംക്രാന്തി, പൊങ്കല്‍)
ജനുവരി 15-തിരുവള്ളുവര്‍ ഡേ, തുസു പൂജ, ബിഹു
ജനുവരി 16-ഉഴവര്‍ തിരുനാള്‍
ജനുവരി 23-നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം.
ജനുവരി 25-ഇമോയിനു ഇറപ്റ്റ(മണപ്പൂരി ഉത്സവം)
ജനുവരി രണ്ടിനും 16നും മിസോറാമില്‍ മാത്രമാണ് അവധിയുള്ളത്. ജനുവരി 14ന് അഹമ്മദാബാദ്, ചെന്നൈ, ഗാങ്ടോക്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ തുറക്കില്ല. ജനുവരി 15നാകട്ടെ ചെന്നൈയിലും ഗുവാഹട്ടിയിലും ബാങ്കുകള്‍ അടഞ്ഞുകിടക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പ്രമാണിച്ച് ജനുവരി 23ന് അഗര്‍ത്തലയില്‍മാത്രമാണ് അവധിയുള്ളത്. ജനുവരി 25ന് ഇംഫാലിലും. ജനുവരി-മാര്‍ച്ച് പാദത്തില്‍ ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ മൊത്തം 19 അവധിദിനങ്ങളാണുള്ളത്.