



വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ ജനപ്രതിനിധികള്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വര്‍ക്കല മുനിസിപ്പാലിറ്റി അങ്കണത്തില്‍ കൂടിയ പ്രൗഢഗംഭീരമായ ചടങ്ങില്‍ റിട്ടേറിംഗ് ഓഫീസര്‍ മോഹനകുമാര്‍(ഡെപ്യൂട്ടി കളക്ടര്‍, റവന്യൂ റിക്കവറി) തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കൂടിയ ജനപ്രതിനിധിയായ അശോകന് സത്യവാചകം ചൊല്ലിക്കൊടുത്തു.
പിന്നീട് എൻ.അശോകന് വാർഡ് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്രമത്തില്‍ ജനപ്രതിനിധികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭ സെക്രട്ടറി സജി.എന്‍.എസ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. അസി.റിട്ടേണിംഗ് ഓഫീസര്‍മാരായ വിജി (മുനിസിപ്പല്‍ അസി.എഞ്ചിനീയര്‍), ബീനാകുമാരി (മുനിസിപ്പല്‍ സൂപ്രണ്ട്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് കൗണ്‍സിലര്‍മാരുടെ ആദ്യ കൗണ്‍സില്‍ യോഗം നഗരസഭ കൗണ്‍സില്‍ ഹാളില്‍ കൂടി. കൗണ്‍സില്‍ യോഗത്തിന് മുതിര്‍ന്ന കൗണ്‍സിലര്‍ അശോകന് അധ്യക്ഷത വഹിച്ചു. 28-ാം തീയതി രാവിലെ 11 മണിക്ക് നഗരസഭ ചെയര്‍മാനെയും ഉച്ചയ്ക്ക് 2 മണിക്ക് വൈസ് ചെയര്‍മാനെയും തെരഞ്ഞെടുക്കും.
നഗരസഭ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. ഹര്‍ഷാരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് ഓരോ പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ തങ്ങളുടെ ജനപ്രതിനിധികളെ സത്യപ്രതിജ്ഞയ്ക്കായി എതിരേറ്റത്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
