Breaking News

വീണ്ടും പാചക വാതകത്തിന് വില കൂട്ടി

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വീണ്ടും പാചക വാതകത്തിന് വില കൂട്ടി. ഈ മാസത്തില്‍തന്നെ ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില കൂടുന്നത്. 651 രൂപ വിലയുണ്ടായിരുന്ന പാചകവാതകത്തിന് 50 രൂപ കൂടി ഇപ്പോള്‍ 701 രൂപയായി. പുതിയ വില ഇന്നുമുതല്‍ നിലവില്‍വന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയും കൂടിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന് 37 രൂപ കൂടി 1,330 രൂപയാണ് ഇപ്പോഴത്തെ വില.

Related posts

Leave a Reply

Your email address will not be published. Required fields are marked *