
കോഴിക്കോട്: സംസ്ഥാന നിയമസഭാ സ്പീക്കറെ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരായി ബി.ജെ.പി ഉയര്‍ത്തിയ ആരോപണങ്ങള്‍ സത്യമെന്ന് തെളിഞ്ഞാല്‍ സ്പീക്കര്‍ പൊതുജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തയാറാവുമോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
ഭരണഘടനാ പദവിയായ നിയമസഭാ സ്പീക്കറുടെ ചെയറിലിരിക്കുന്ന വ്യക്തി പദവിക്കൊത്ത ജാഗ്രതയോ മര്യാദയോ കാണിച്ചില്ല. ഒരു നിയമസഭാ സ്പീക്കര്‍ക്കെതിരെ അനാവശ്യ ആരോപണം ഉന്നയിക്കേണ്ട ആവശ്യം ബി.ജെ.പിക്കില്ല. നിയമസഭയുടെ പവിത്രത കളങ്കപ്പെടുത്തുന്ന രീതിയില്‍ അഴിമതി നടത്തിയപ്പോഴാണ് പ്രതികരിച്ചത്-അദ്ദേഹം വ്യക്തമാക്കി.
ഊരാളുങ്കല്‍ സൊസൈറ്റ് സി.പി.എം നേതാക്കളുടെ അഴമതിപ്പണം വെളുപ്പിക്കാനുള്ള മറയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അധികതുക മുന്‍കൂറായി നല്‍കി ബാക്കി തുക സി.പി.എം നേതാക്കള്‍ കൈക്കലാക്കുന്നു. ഇതേ മാതൃകയാണ് നിയമസഭയ്ക്കകത്ത് സ്പീക്കര്‍ പിന്തുടരുന്നത്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പറയാതെ നടപടി സ്വീകരിച്ചാല്‍ പോരേയെന്നും അദ്ദേഹം ചോദിച്ചു.
സി.എം.രവീന്ദ്രനെ സി.പി.എമ്മുകാരല്ലാത്ത ഡോക്ടര്‍മാരെ കൊണ്ട് പരിശോധിപ്പിച്ചാല്‍ ശരിക്കുള്ള ആരോഗ്യസ്ഥിതി എന്തെന്ന് ജനങ്ങള്‍ക്ക് മനസിലാകും. ആശുപത്രി അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും ഒത്താശയോടെയാണ് രവീന്ദ്രന്‍ അസുഖത്തിന്റെ പേരില്‍ ഒഴിഞ്ഞുമാറുന്നത്. അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന സമയത്ത് രാജേഷിന്റെ ചെവി പൂര്‍ണമായും തകര്‍ന്നുവെന്നും തീരെ കേള്‍ക്കില്ലന്നും ഒരു ഡോക്ടര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അഴിമതിക്കെതിരെ ശബ്ദിക്കാന്‍ യു.ഡി.എഫിന് ധാര്‍മ്മിക അവകാശമില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ മലബാറില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തവണ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയപോലെ കോഴിക്കോട്ടും യു.ഡി.എഫ്-എല്‍.ഡി.എഫ് കൂട്ടുകെട്ട് ഉണ്ടാക്കാന്‍ യു.ഡി.എഫ് നീക്കം നടത്തിയുട്ടുണ്ട്. എന്നാല്‍ അത്തരം നീക്കമൊക്കെ അതിജീവിക്കാനും അവിശുദ്ധ കൂട്ടുകെട്ടുകളുടെ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനും പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.