
പമ്പ: കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്. തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതാണ് ഇതിന് കാരണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ പോലും വരാത്തത് കാരണം ഭക്തരുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാരിനോട് ബോര്‍ഡ് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. എന്നാല്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് അടക്കം കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ നിലവിലെ അവസ്ഥ മെച്ചപ്പെടുമോയെന്ന് കണ്ടറിയേണ്ടതാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വരെയുള്ള 23 ദിവസത്തെ നടവരവ് 4.07 കോടി മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 82,70,00,000 രൂപ വരുമാനമുണ്ടായിരുന്നിടത്താണ് ഇപ്പോള്‍ 4,07,36,383 രൂപ ലഭിച്ചിരിക്കുന്നത്. 34,000 പേരാണ് ദര്‍ശനത്തിനെത്തിയത്. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ദിനംപ്രതി 1000 പേരും ശനിയും ഞായറും 2000 പേരും എന്ന കണക്കിനാണ് സര്‍ക്കാര്‍ പ്രവേശനാനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് ദിനംപ്രതി 2000 പേരും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേരും എന്ന കണക്കില്‍ ഉയര്‍ത്തിയിരുന്നു.