
മുംബൈ: മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. ആറ് സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒരിടത്ത് മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യം നാലിടത്ത് വിജയിച്ചു. നാഗ്പുര്‍, പുനെ എന്നീ സീറ്റുകളില്‍ പരാജയപ്പെട്ടത് ബി.ജെ.പിക്ക് ക്ഷീണമാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആദ്യമായി സംസ്ഥാന മന്ത്രിസഭയിലെത്തുന്നത് നാഗ്പൂരില്‍ നിന്ന് നിയമസഭ കൗണ്‍സിലിലേക്ക് വിജയിച്ചാണ്.
കോണ്‍ഗ്രസ് പുണെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ജയിച്ചപ്പോള്‍ ഔറംഗബാദ്, മറാത്ത് വാഡ സീറ്റുകള്‍ എന്‍.സി.പി നേടി. ധുലെ-നന്ദുര്‍ബറില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. കോണ്‍ഗ്രസ്-എന്‍.സി.പി.- ശിവസേന സഖ്യം ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.