
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന് വീണ്ടും ഗതിമാറ്റം. നിലവിലെ സാഹചര്യത്തില്‍ ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിച്ച് കടന്നുപോകുന്നത് വര്‍ക്കലയ്ക്കും പരവൂരിനും ഇടയിലൂടെയെന്ന് പുതിയ പ്രവചനം. നാളെ ഉച്ചയോടെ കേരള തീരത്ത് എത്തുന്ന ബുറേവിയുടെ ശക്തി കുറയുമെന്നത് കേരളത്തിലെ തീരപ്രദേശങ്ങള്‍ക്ക് ആശ്വാസമാണെങ്കിലും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം.
ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ വച്ചുതന്നെ ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി തിരുവനന്തപുരം പൊന്മുടിയുടെ അടുത്തുകൂടി കേരളത്തില്‍ പ്രവേശിക്കച്ച് വര്‍ക്കലയ്ക്കും പരവൂരിനും ഇടയിലൂടെ അറബിക്കടലില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്കുന്ന ഏറ്റവും പുതിയ വിവരം. പൊന്മുടിയിലെ ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും.
ബുറേവി ചുഴലിക്കാറ്റിന് കേരളത്തില്‍ എത്തുമ്പോള്‍ 60-65 കി.മീ വേഗതയുണ്ടാവുമെന്നാണ് കരുതുന്നത്. നിലവില്‍ ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കിലാണ്. ഇപ്പോള്‍ 70.80 കി.മീ ആണ്. കാറ്റിന്റെ ഗതിയില്‍ വന്ന മാറ്റിത്തിന് അനുസൃതമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളിലേക്ക് നല്‍കിയിരിക്കുന്ന ജാഗ്രത നിര്‍ദേശം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
2020 ഡിസംബര്‍ 3 ന് കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും 2020 ഡിസംബര്‍ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
2020 ഡിസംബര്‍ 3, 4 തീയതികളില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 2020 ഡിസംബര്‍ 5 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും ഡിസംബര്‍ 6 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.