
തിരുവനന്തപുരം: നവജാത ശിശുവിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാനെന്ന് പ്രസവിച്ച യുവതിയുടെ കുറ്റസമ്മതം. ദിവസങ്ങള്‍ക്ക് മുമ്പാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയതെങ്കിലും സംഭവം പുറംലോകമറിഞ്ഞത് വ്യാഴാഴ്ച രാവിലെ. നെടുമങ്ങാട് പനവൂര്‍ സ്വദേശി വിജി(29)യാണ് നവജാത ശിശുവിനെ കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചിട്ടത്. ഇവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
പപ്പായ, ഗരുഡകൊടി, ചില ഔഷധക്കൂട്ടുകള്‍ തുടങ്ങിയ ചേര്‍ത്തുണ്ടാക്കിയ പാനീയം കുടിച്ചതോടെ കുഞ്ഞ് പുറത്തുവന്നുവെന്നാണ് വിജി പോലീസിന് നല്‍കിയ മൊഴി. കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ വായില്‍ പ്രസവിച്ച ഉടന്‍തന്നെ തുണി തിരുകി. തുടര്‍ന്ന് ശ്വാസംമുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ടത്. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന വിജി കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന് മൊഴി നല്‍കി.
വിജി പിതാവിനും സഹോദരനുമൊപ്പമാണ് താമസം. സമീപവാസികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി പോലീസില്‍ വിവരം അറിയിച്ചത്. വിജി ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്ന വിജിയുടെ വയറ് തിങ്കളാഴ്ച മുതല്‍ താഴ്ന്ന നിലയിലായി കണ്ടതില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വീടിന് പുറകില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
