Breaking News

മേക്കപ്പ്മാന്‍ റോയി പെല്ലശ്ശേരി സംവിധായകന്റെ തൊപ്പിയണിഞ്ഞു. ചിത്രം: ‘ശ്…ഫെയ്റ്റ്’

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത മേക്കപ്പ്മാന്‍ റോയി പെല്ലശ്ശേരി ആദ്യമായി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ‘ശ്…ഫെയ്റ്റ്’. ജി.കെ പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോമോന്‍ ചെങ്ങന്നൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കൊല്ലം തുളസി,വെട്ടുകിളി പ്രകാശ്,ജയന്‍ ചേര്‍ത്തല,ടോണി ഏന്റെണി,സൂര്യകാന്ത്,മണി മേനോന്‍,റോയി പല്ലിശ്ശേരി,വിജു കൊടുങ്ങല്ലൂര്‍,ജെയിംസ് പാറയ്ക്കല്‍,മധു പട്ടത്താനം, വെങ്കിടേശ്, ജോണ്‍സണ്‍ മഞ്ഞളി, സാബു, ഹരി, ബിന്ദു ലാല്‍, രമേശ് മടവക്കര, രാജീവ്, മനീഷ്, ലിജന്‍, അജി പുവത്തൂര്‍, സൈജു പിള്ള, ഫാദര്‍ സുനില്‍ കുമാര്‍, കുളപ്പുള്ളി ലീല, അമ്പിളി സുനില്‍, ലക്ഷമി പ്രിയ, സരള തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുശീല്‍ നമ്പ്യാര്‍, മുഹമ്മദ് നസീര്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മീര റോയിയുടെ വരികള്‍ക്ക് സിനോ ഏന്റെണി സംഗീതം പകരുന്നു. ആലാപനം-വില്‍ സ്വരാജ്. എഡിറ്റര്‍-ലിന്‍സണ്‍ റാഫേല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ,കല-സുമേഷ് കോഴഞ്ചേരി,മേക്കപ്പ്-ആര്‍ പി,വസ്ത്രാലങ്കാരം-ഡേവീസ് കൂള,സ്റ്റില്‍സ്-ജോഷി അറവയ്ക്കല്‍,പരസ്യക്കല-റോമി ആന്റെണി.
2018 ല്‍ ‘ആരാണ് ഞാന്‍’ എന്ന ചിത്രത്തില്‍ നായകന് നാല്പതോളം ചമയമൊരുക്കി ഗിന്നസ് റെക്കോഡ് നേടിയ റോയി പെല്ലിശ്ശേരി എം ഒ ദേവസ്യ യുടെ ശിഷ്യനും ഇരിങ്ങാലക്കുട സ്വദേശിയുമാണ്.യു ആര്‍ എഫ് വേള്‍ഡ് റെക്കോര്‍ഡ്,കൊച്ചിന്‍ ഹനീഫ പുരസ്‌ക്കാരം,ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവും റോയി പെല്ലശ്ശേരിയുടെ ‘ശ്…ഫെയ്റ്റ്’ ഉടന്‍ റിലീസാകും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *