Breaking News

58 സീറ്റുകളില്‍ 36 സീറ്റില്‍ എന്‍.ഡി.എ ജയിച്ചെന്ന് സൂചന; 21 സീറ്റില്‍ മഹാസഖ്യവും

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഫലമറിഞ്ഞ 58 സീറ്റുകളില്‍ 36 സീറ്റ് എന്‍.ഡി.എയും 21 സീറ്റ് മഹാസഖ്യവും നേടിയെന്ന് സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ബിഹാറില്‍ 50% വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 58 സീറ്റുകളിലെ ഫലം പുറത്തുവന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 36 സീറ്റുകളില്‍ എന്‍ഡിഎയും 21ല്‍ മഹാസഖ്യവും വിജയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. മറ്റുള്ളവര്‍ ഒരു സീറ്റിലും വിജയിച്ചു.
എന്‍.ഡി.എ 124, മഹാസഖ്യം 110 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ലീഡ് നില. മാറിമറയുന്ന ലീഡ് നില സസ്പെന്‍സിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.
വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ കനത്ത പോരാട്ടമാണ് ഇരുമുന്നണികളും നടത്തുന്നത്. തുടക്കത്തില്‍ മഹാസഖ്യം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരു ഘട്ടത്തില്‍ എന്‍.ഡി.എയുടെ ഇരട്ടിയിലധികം സീറ്റുകളിലേക്ക് ലീഡ് നേടാന്‍ മഹാസഖ്യത്തിന് സാധിച്ചിരുന്നു.
എന്നാല്‍, പിന്നീട് മഹാസഖ്യത്തിന്റെ ലീഡ് നില താഴേക്ക വരുന്ന കാഴ്ചയാണ് കണ്ടത്. എന്‍.ഡി.എ പതുക്കെപ്പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്നതോടെ മഹാസഖ്യം ഇപ്പോള്‍ എന്‍.ഡി.എയ്ക്ക് പിന്നിലാണ്. ഇങ്ങനെ പോയാല്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് തെളിയുന്നത്.
നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയാവാനാണ് സാധ്യത. 75 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 72 ഇടങ്ങളില്‍ ആര്‍.ജെ.ഡിയും 41 ഇടങ്ങളില്‍ ജെ.ഡി.യുവും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് 20 ഇടങ്ങളില്‍ ലീഡ് ഉണ്ട്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ മഹാസഖ്യത്തിന് കേവലഭൂരിപക്ഷം നേടാനാകുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ അതിനെയൊക്കെ പിന്തള്ളി എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ വന്‍ നേട്ടമുണ്ടാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *