Breaking News

കോതമംഗലം പള്ളി കേസ്: സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം; ശുപാര്‍ശയും തള്ളി

കോതമംഗലം പള്ളി

കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോതമംഗലം പള്ളി തര്‍ക്ക കേസിലാണ് സര്‍ക്കാരിനെതിരേ കോടതിയുടെ അതിരൂക്ഷ വിമര്‍ശനം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച ശുപാര്‍ശയും കോടതി തള്ളി.
പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പാലിക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഉത്തരവ് പുറപ്പെടുവിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കാത്തത് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണോ എന്ന് സംശയിക്കുന്നതായി കോടതി പറഞ്ഞു.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പള്ളി കോവിഡ് സെന്ററായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതും കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ വേണ്ടിയാണോയെന്നും ചോദിച്ച കോടതി സര്‍ക്കാരിന് മേല്‍ ഇക്കാര്യത്തില്‍ കടുത്ത അവിശ്വാസമാണ് രേഖപ്പെടുത്തിയത്.
ജില്ലാ കലക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് വിമര്‍ശിച്ച കോടതി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് കളക്ടര്‍ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി. അഭിഭാഷക കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയും കോടതി തള്ളി.
അതേസമയം കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കോടതി വിധി പറയും. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *