Breaking News

വര്‍ക്കല കണ്ണംബ ജംഗ്ഷനില്‍ വാഹനാപകടം: ഒരു മരണം. വീഡിയോ

വര്‍ക്കല കണ്ണംബ ജംഗ്ഷനില്‍ അപകടത്തില്‍പെട്ട ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും

വര്‍ക്കല: വര്‍ക്കല കണ്ണംബ ജംഗ്ഷനില്‍ നടന്ന വാഹനാപകടത്തില്‍ ഒരു മരണം. ഇന്ന് രാവിലെ ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുല്ലാന്നികോട് ഭാഗത്തുനിന്നും കണ്ണംബ ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷയും വര്‍ക്കലയില്‍നിന്ന് പാരിപ്പള്ളിയിലേക്ക് പോകുകയായിരുന്ന സെനിത് എന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോറിക്ഷയില്‍ 3 യാത്രക്കാരുണ്ടായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന ഇടവ നെടിയശാല സ്വദേശിയായ സരള(80)യാണ് മരിച്ചത്. സരളയുടെ മകള്‍ ശോഭന(60), ബന്ധുവായ അഞ്ജന(33) എന്നിവരെ പരുക്കുകളോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ശോഭനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും അഞ്ജനയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
ഡ്രൈവറുടെ വിവരങ്ങള്‍ വ്യക്തമല്ല. വര്‍ക്കല എസ്.എന്‍.മിഷനില്‍ പ്രവേശിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പോലീസും ഫയര്‍ഫോര്‍സും സംഭവ സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു. യൂട്യൂബില്‍ വീഡിയോ കാണാം. വീഡിയോ കാണാന്‍ യൂട്യൂബ് സന്ദര്‍ശിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *