Breaking News

എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റില്‍

എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ(ഫയല്‍ ചിത്രം)

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റില്‍. മഞ്ചേശ്വരം എം.എല്‍.എയായ എം.സി.ഖമറുദ്ദീനെ എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എം.എല്‍.എയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് എ.എസ്.പി വിവേക് കുമാര്‍ അറിയിച്ചു. 15 കോടി രൂപ വെട്ടിപ്പ് നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് എസ്.പി ഓഫീസില്‍ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 77 കേസുകളാണ് എം.സി.കമറുദ്ദീനെതിരെ നിലവിലുള്ളത്.
ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടറായ പൂക്കോയ തങ്ങളെ അന്വേഷണസംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് പൂക്കോയ തങ്ങള്‍.
ഉദുമയിലും കാസര്‍കോഡുമായി നൂറിലധികം കേസുകളാണ് എം.സി.ഖമറുദ്ദീന് എതിരായി വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എണ്ണൂറോളം നിക്ഷേപകരില്‍നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.
എണ്‍പതോളം പേരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് എം.സി.ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തതും ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയതും.

Related posts

Leave a Reply

Your email address will not be published. Required fields are marked *