Breaking News

സോളാര്‍ കേസ് അന്വേഷണം: ചെലവ് 1.77 കോടി രൂപ; ശുപാര്‍ശകള്‍ ചവറ്റുകൊട്ടയില്‍

ജസ്റ്റിസ് ശിവരാജന്‍

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പൊതു ഖജനാവില്‍നിന്ന് ചെലവിട്ടത് 1.77 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷനാണ് കേസ് അന്വേഷിച്ചത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആകെ 10 കോടി രൂപയില്‍ താഴെയാണ് വെട്ടിപ്പ് നടന്നിട്ടുള്ളത്. എന്നാല്‍ ആ കേസിന്റെ അന്വേഷണത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് അതിന്റെ 15%ല്‍ കൂടുതല്‍ തുകയാണ്. കൂടാതെ, അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പിലാക്കിയിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
28.10.2013 ലാണ് കേസ് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചത്. 27.10.2017 ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നാല് വര്‍ഷത്തെ അന്വേഷണ കാലയളവില്‍ കമ്മിഷന്‍ ചെയര്‍മാന്റെയും മറ്റു അംഗങ്ങളുടെയും ശമ്പളവും മറ്റു ചെലവുകളും ഉള്‍പ്പടെയാണ് ഇത്രയും തുക ചെലവായത്. ചെലവിന്റെ വിശദാംശങ്ങള്‍ തരംതിരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന ശുപാര്‍ശകളില്‍ പോലീസ് അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, കേസിന്റെ അന്വേഷണത്തിനായി ചെലവഴിച്ച ജനങ്ങളുടെ നികുതിപ്പണം പാഴാവുന്ന രീതിയിലാണ് കേസിന്റെ നിലവിലെ അവസ്ഥ.

Related posts

Leave a Reply

Your email address will not be published. Required fields are marked *