Breaking News

ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി

കൊച്ചി: മന്ത്രി കെ.ടി.ജലീലിനെ മതഗ്രന്ഥം ഇറക്കുമതി ചെയ്തു വിതരണം ചെയ്ത കേസില്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് നോട്ടീസ് നല്‍കി. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് ജലീലിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രിയുടെ കീഴിലുള്ള സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥം വിതരണം ചെയ്തത്. നയതന്ത്ര പാഴ്‌സല്‍ വഴി എത്തുന്നവ പുറത്തു വിതരണം ചെയ്യുന്നത് നിയമപരമല്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മന്ത്രിയുടെ പഴ്‌സനല്‍ അസിസ്റ്റന്റിനെ നേരത്തെ കസ്റ്റംസ് തിരുവനന്തപുരത്തു ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ ഗണ്‍മാന്റെ ഫോണ്‍ മലപ്പുറത്തെ വീട്ടില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നേരത്തെ, എന്‍.ഐ.എയും ഇ.ഡിയും രണ്ട് തവണ ജലീലിനെ ചോദ്യം ചെയ്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *