
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി.ഖമറുദ്ദീന് എം.എല്‍.എയെ ചോദ്യം ചെയ്യുന്നു. മഞ്ചേശ്വരം എം.എല്‍.എയായ എം.സി.ഖമറുദ്ദീനെ എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.
ഉദുമയിലും കാസര്‍കോഡുമായി നൂറിലധികം കേസുകളാണ് എം.സി.ഖമറുദ്ദീന് എതിരായി വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എണ്ണൂറോളം നിക്ഷേപകരില്‍നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.
എണ്‍പതോളം പേരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് എം.സി.ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യുന്നത്.