
ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും വെട്രിവേല്‍ യാത്രയുമായി മുന്നോട്ടുപോയതോടെയാണ് തിരുത്തണി ക്ഷേത്രത്തിന് സമീപത്തുവെച്ച് എല്‍.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തത്.
നവംബര്‍ 6ന് തിരുവള്ളൂര്‍ ജില്ലയിലെ തിരുത്തണി മുരുകന് ക്ഷേത്രത്തില്‍ നിന്ന് യാത്ര ആരംഭിച്ച് ഡിസംബര്‍ ആറിന് തൂത്തുക്കുടിയിലെ തിരുചേന്ദൂര് മുരുകന് ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിക്കാനായിരുന്നു ബി.ജെ.പി തീരുമാനം. എന്നാല്‍ ഇന്ന് രാവിലെ ബി.ജെ.പി അധ്യക്ഷന്‍ മുരുകന്റെ വീട്ടില്‍നിന്നാണ് യാത്ര ആരംഭിച്ചത്.
തിരുത്തണിയിലേക്ക് അഞ്ചു വാഹനങ്ങള്‍ക്ക് മാത്രമാണ് പോലീസ് അനുമതി നല്‍കിയത്. എന്നാല്‍ ഈ നിബന്ധന ബി.ജെ.പി. അംഗീകരിച്ചില്ല. അനുമതി ഇല്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പോലീസ് യാത്ര തടയുകയും എല്‍.മരുകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുരുകനൊപ്പം എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുരുക സ്തുതിയെ കളിയാക്കി കറുപ്പര്‍കൂട്ടമെന്ന സംഘടന വീഡിയോ പുറത്തുവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി വെട്രിവേല്‍ യാത്ര സംഘടിപ്പിച്ചത്.
തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള വെട്രിവേല്‍ യാത്രയ്ക്ക് കോവിഡ് വ്യാപനം കാരണമാക്കിയാണ് അണ്ണാ ഡിഎംകെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി പ്രഖ്യാപിച്ച വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് വെട്രിവേല്‍ യാത്രയെന്നും കോവിഡ് പടരാന്‍ യാത്ര കാരണമാകുമെന്നും കാണിച്ച് കോടതിയില്‍ ഹര്‍ജി വന്നിരുന്നു. സാമുദായിക ധ്രുവീകരണമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
എന്നാല്‍, ഒരു മാസം നീളുന്ന പര്യടനത്തില്‍ യോഗി ആദിത്യനാഥ് ഉള്‍പ്പടെ ബിജെപി ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പുറമേ കൂടുതല്‍ സിനിമാ താരങ്ങളെയും പങ്കെടുപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ എംജിആറിന്റെ പിന്‍ഗാമിയെന്ന് എന്ന് വിശേഷിപ്പിച്ചാണ് വെട്രിവേല്‍ യാത്ര. രജനീകാന്തിനെ ഉള്‍പ്പടെ സമാപന സമ്മേളനത്തില്‍ ഭാഗമാക്കാനും നീക്കമുണ്ട്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തി കഴിഞ്ഞ ദിവസം താരവുമായി ചര്‍ച്ച നടത്തിയിരുന്നു.
യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അടുത്ത ആഴ്ച തമിഴ്നാട്ടിലെത്തും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രജനീകാന്തിനെ വേദിയെലത്തിക്കാനും ചര്‍ച്ചകള്‍ സജീവമാണ്.
തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.ഡി.എം.കെയുമായി ബി.ജെ.പി കൊമ്പുകോര്‍ക്കുന്നതിനും വെട്രിവേല്‍ യാത്ര കാരണമായി. ഇത് മൂന്നാം തവണയാണ് എ.ഐ.ഡി.എം.കെയുമായി ബി.ജെ.പി ഉടക്കുന്നത്. യാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാടിനോട് സഖ്യത്തിലെ മര്യാദകള്‍ അണ്ണാ ഡിഎംകെ പാലിക്കണമെന്നാണ് ബി.ജെ.പി പ്രതികരിച്ചത്.