Breaking News

പുതുജീവന്‍ നല്‍കിയത് ചോറ്റാനിക്കരയമ്മ: ഭക്തന്റെ സംഭാവന 500 കോടി

ചോറ്റാനിക്കര ക്ഷേത്രം

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രം പുനരുദ്ധാരണത്തിന് ഭക്തന്റെ സംഭാവന 500 കോടി രൂപ! സാമ്പത്തിക നഷ്ടത്തില്‍ ജീവിതപ്രതീക്ഷ നഷ്ടമായ ബെംഗളൂരു സ്വദേശിയായ ഗണശ്രാവണ്‍ ആണ് ആ ഭക്തന്‍.
സാമ്പത്തികമായി തകര്‍ന്ന അവസ്ഥയില്‍ തന്റെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ചോറ്റാനിക്കരയമ്മയെ ദര്‍ശിക്കാനെത്തിയതെന്ന് ഗണശ്രാവണ്‍ പറയുന്നു.
ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുതുടങ്ങിയ അവസ്ഥയിലാണ് അദ്ദേഹം തന്റെ ഗുരുവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ ഉപദേശമാണ് ജീവിതത്തില്‍ വഴിത്തിരിവായെന്നു മാത്രമല്ല, ബിസിനസ് കോടികളില്‍ നിന്നു ശതകോടികളിലേയ്ക്കും അതിനു മുകളിലേയ്ക്കും ഉയര്‍ന്നു. ഇപ്പോള്‍ ഇന്ത്യയിലെ ഒരു മുന്‍നിര വജ്രാഭരണ കയറ്റുമതി കമ്പനി ഉടമയാണ് ഗണശ്രാവണ്‍.
പിന്നെ എല്ലാ പൗര്‍ണമിയിലും അമ്മയെ ദര്‍ശിക്കാനെത്തി. ഇപ്പോള്‍ തന്റെ ജീവിതം സാമ്പത്തികമായി മെച്ചപ്പെട്ടതും ദേവിയുടെ അനുഗ്രഹമെന്ന് ഗണശ്രാവണ്‍ വിശ്വസിക്കുന്നു. അങ്ങനെയാണ് ക്ഷേത്ര പുനരുദ്ധാരണത്തിനായി 300 കോടി നല്‍കാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. പിന്നീട് അത് 500 കോടിയായി ഉയര്‍ത്തുകയായിരുന്നു.
ക്ഷേത്ര പുനരുദ്ധാരണത്തിന് നല്‍കാമെന്ന് തീരുമാനിച്ച 300 കോടിക്കൊപ്പം ഒരു 200 കോടി കൂടെ ചെലവഴിച്ചാല്‍ ചോറ്റാനിക്കര ക്ഷേത്രനഗരം പദ്ധതി കൂടി നടപ്പാക്കാമെന്ന ആര്‍കിടെക്ടിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ആ തീരുമാനം. ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണമെന്നാല്‍ ആ നാടിന്റെ കൂടി ഉയര്‍ച്ചയാണ്.
അതുകൊണ്ടു തന്നെ അവിടേയ്ക്കുള്ള വഴിയും പരിസര പ്രദേശവും ഉയര്‍ത്തപ്പെടേണ്ടതുണ്ട് എന്ന ആര്‍കിടെക്ടിന്റെ നിര്‍ദേശം അദ്ദേഹം ഉള്‍ക്കൊള്ളുകയായിരുന്നു. അങ്ങനെയാണ് ക്ഷേത്രനഗരം പദ്ധതിക്കായി 526 കോടി രൂപ ചെലവഴിക്കാന്‍ ഗണശ്രാവണ്‍ തീരുമാനിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *