
ഇനി വാട്‌സാപ്പിലൂടെ പണം കൈമാറ്റവും സാധ്യമാകും. യുപിഐ അടിസ്ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം ഇന്നുമുതല്‍ നിലവില്‍വന്നതായി കമ്പനി അറിയിച്ചു. രണ്ട് വര്‍ഷത്തിലേറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് പേയ്മെന്റ് സേവനത്തിന് അനുമതി ലഭിച്ചത്.
ഒരോ പണമിടപാടിനും വ്യക്തിഗത യുപിഐ പിന്‍ നല്‍കുക വഴി അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് പേയ്മെന്റ് സംവിധാനം ഉപഭോക്തക്കള്‍ക്ക് ലഭ്യമാക്കുന്നതെന്ന് കമ്പനി പറയുന്നു. നിലവില്‍ സന്ദേശങ്ങള്‍ കൈമാറാനും വീഡിയോ കോളിംഗിനും ഉപയോഗിച്ചുകൊണ്ടിരുന്ന വാട്‌സാപ്പിലൂടെ എളുപ്പത്തില്‍ പണം കൈമാറാനും സാധിക്കും.
പണം കൈമാറുന്നതിനായി വാട്‌സാപ് പേ ആപ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഐ ഫോണ്‍, ആന്‍ഡ്രോയ് അപ്ലിക്കേഷനുകള്‍ വഴി സേവനം ലഭിക്കും. പേയ്മെന്റ് സേവനം ആരംഭിച്ചതോടെ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയവയുടെ പട്ടികയില്‍ വാട്‌സാപ്പും സ്ഥാനംപിടിച്ചു.
വാട്‌സാപ്പ് ഉടമസ്ഥനായ മര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രതികരണവും പുറത്തുവന്നു. ഡാറ്റ ലോക്കലൈസേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാലാണ് അംഗീകാരത്തിനായി കമ്പനിയ്ക്ക് രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നതെന്നും യുപിഐ പ്ലാറ്റഫോമിലൂടെ ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ശ്രമങ്ങളെ പിന്തുണക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.