
തിരുവനന്തപുരം: സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകന്‍ ബിനീഷ് കോടിയേരിയെയും പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പരിഹാസം.
ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കള്‍ക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്. ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്‌ഐ സഖാക്കള്‍ എന്നതാണ്? ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാന്‍ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ? ബല്‍റാം ഫെയ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു
കോടിയേരി ബാലകൃഷ്ണന്റെ കുടുംബം മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുതെന്നും ബല്‍റാം ഉപദേശിക്കുന്നു. ആരോഗ്യ വകുപ്പ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.