Breaking News

ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമിയിൽ കംപ്യൂട്ടർ ലാബും ഡിജിറ്റൽ ക്ലാസ്സ് റൂമും സജ്ജമായി

ആലംകോട്: തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമിയിൽ കംപ്യൂട്ടർ ലാബും ഡിജിറ്റൽ ക്ലാസ്സ് റൂമും ഉദ്ഘാടനം ചെയ്തു. അൽ ഉസ്താദ് അബൂ റബീഅ സ്വദഖത്തുള്ള ബാഖവിയുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം വർക്കല തമാം ഗ്രൂപ്പ് എം.ഡി.എ ആർ നൗഷാദ് സാഹിബ് നിർവ്വഹിച്ചു. കോ-ഓഡിനേറ്റർ തൊളിക്കോട് സിദ്ദീഖ് മന്നാനി അദ്ധ്യക്ഷനായിരുന്നു. ദാറുൽ ഇർഷാദ് ജനറൽ സെക്രട്ടറി ഹാഫിള് ഷാഹിദ് മന്നാനി,ഹാഫിള് നസീമുദ്ദീൻ ഫാളിലി, ഹാഫിള് അലി ബാഖവി, നസീർ മുസ്ലീയാർ, അഹ്മദ് കബീർ മന്നാനി, അബ്ദുസ്സലാം നിസാമി, റാഫി യമാനി വയനാട്, അഹ്മദ് സാഹിബ്, എം.ഐ.ഫസിലുദ്ദീൻ, ഷിബു സാഹിബ്, പെരുംകുളം ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ദാറുൽ ഇർഷാദിലെ ഈ വർഷത്തെ നബിദിനാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് കടുവയിൽ സ്വലാഹിയ കോളേജ് ബുർദ പാരായണവും മദ്ഹ് റസൂൽ പ്രഭാഷണം അബൂ റബീഅ സ്വദഖതുള്ള ബാഖവിയും നിർവ്വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *