Breaking News

ഇ.ഡിയെ ഒതുക്കാന്‍ നിയമസഭാ സമിതിയും

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിക്കുമേല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുകളെ ചെറുക്കാന്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കി പിണറായി സര്‍ക്കാര്‍. അതിന്റെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇ.ഡിയുടെ ഇടപെടല്‍ നിയമസഭാസമിതി പരിശോധിക്കും. ലൈഫ് മിഷന്‍ പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സി.പി.എം എം.എല്‍.എ ജെയിംസ് മാത്യു സ്പീക്കര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്പീക്കര്‍ പരാതി പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ച് വിശദീകരണം തേടാനും തുടര്‍ നടപടി സ്വീകരിക്കാനുമാണ് സാധ്യത
ലൈഫ് മിഷനില്‍ അഴിമതിയാരോപണം വന്നിരിക്കുന്നത് വടക്കാഞ്ചേരിയിലെ പദ്ധതിയിലാണ്. എന്നാല്‍, സംസ്ഥാന വ്യാപകമായി ലൈഫ് പദ്ധതി തടസ്സപ്പെടുത്തുന്ന രീതിയിലാണ് ഇ.ഡിയുടെ നടപടികള്‍. ഇത് ശരിയല്ലെന്നും ലൈഫ് പദ്ധതിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ തടസ്സം നില്‍ക്കുന്നതാണെന്നും ജെയിംസ് മാത്യു പരാതിയില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *