Breaking News

കെ.പി.യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

കെ.പി.യോഹന്നാന്‍ (ഫയല്‍ ചിത്രം)

തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെ.പി.യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പരിശോധന ആരംഭിച്ചത്. വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. പരിശോധനയില്‍ വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ 54 ലക്ഷം പിടിച്ചെടുത്തിട്ടുണ്ട്. ഫോണും പിടിച്ചെടുത്തു.
നേരത്തെ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന പരാതി കെ.പി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്കു നേരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, 2012ല്‍ കെ.പി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *