Breaking News

ബാലാവകാശ കമ്മീഷനെ അകത്തേക്ക് കയറ്റാതെ ഇ.ഡി; ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും പുറത്തേക്ക് വിട്ടു

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയ ബിനീഷിന്റെ വീട്ടില്‍ ബാലാവകാശ കമ്മീഷനെത്തി. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.
എന്നാല്‍, ബാലാവകാശ കമ്മീഷനെ അകത്തേക്ക് കടത്തിവിടാനാവില്ലെന്ന് ഇ.ഡി നിലപാട് സ്വീകരിച്ചു. ബാലാവകാശ കമ്മീഷന്‍ കുട്ടിയെ കാണണമെന്ന് ഇ.ഡിയോട് രേഖാമൂലം ആവശ്യപ്പെട്ടതോടെ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിട്ടു.
അതേ സമയം, ഇ.ഡി വീട്ടില്‍നിന്ന് കണ്ടെത്തിയെന്ന് പറയുന്ന രേഖകള്‍ എടുക്കുന്ന സമയത്ത് തങ്ങളെ കാണിച്ചിരുന്നില്ലെന്നും ആ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍തന്നെ കൊണ്ടുവന്നതാകാമെന്നും ബിനീഷിന്റെ ഭാര്യയുടെ മാതാവ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രി 11.30ന് റെയ്ഡ് അവസാനിച്ചുവെങ്കിലും ഇ.ഡി ഇപ്പോഴും വീട്ടില്‍ തുടരുകയാണ്. കുട്ടി ഭയന്നുപോയി. കൊന്നാലും ഇഡി പറയുന്ന രീതിയില്‍ ഒപ്പിടില്ല. വീട്ടില്‍ നിന്ന് എടുത്തത് എന്ന പേരില്‍ ഒപ്പിടാന്‍ പറഞ്ഞ രേഖകളെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലാത്തതാണ്-അവര്‍ ആരോപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *