Breaking News

ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണമടഞ്ഞു

ഇടുക്കി: ഇടുക്കി കാഞ്ചിയാറില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന പതിനാറുകാരി മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. 65 ശതമാനം പൊള്ളലേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
പീഡനത്തിനിരയായതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ അറസ്റ്റിലായ പ്രതി മനു മനോജ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായിരുന്ന ഇയാളെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *