Breaking News

നിതീഷ് കുമാറിനെതിരെ 30,000 കോടിയുടെ അഴിമതിയാരോപിച്ച് തേജസ്വി യാദവ്

തേജസ്വി യാദവ്, നിതീഷ് കുമാര്‍

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ അഴിമതിയാരോപണം ഉയര്‍ത്തി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്. നിതീഷിനെതിരെ 30,000 കോടിയുടെ അഴിമതി ആരോപണമാണ തേജസ്വി ശനിയാഴ്ച ട്വിറ്ററിലൂടെ ഉന്നയിച്ചത്.
ബഹുമാനപ്പെട്ട നിതീഷ് കുമാറിന്റെ കീഴില്‍ 30000 കോടിയുടെ 60 അഴിമതികള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ 33 എണ്ണം 5 വര്‍ഷം മുമ്പ് നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുണ്ടെന്നും ട്വീറ്റ് ചെയ്ത തേജസ്വി മോദിയുടെ പ്രസംഗത്തിന്റെ വീഡിയോയും ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
2015-ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പ്രസംഗമാണ് വീഡിയോയിലുള്ളത്. അന്ന് മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെ.ഡി.യു. എന്‍ജിനീയറിങ് കോളജുകളില്‍ സീറ്റ് അനുവദിക്കുന്നതില്‍ തുടങ്ങി മദ്യ വില്‍പനയില്‍ വരെ നിതീഷ് കുമാര്‍ അഴിമതി നടത്തിയെന്ന് ആ സമയത്ത് ബിജെപി ആരോപിച്ചിരുന്നു.
പിന്നീട് നിതീഷ് കുമാര്‍ ആര്‍.ജെ.ഡിയുമായി തെറ്റി എന്‍.ഡി.എയില്‍ എത്തി. എന്നാല്‍, ഇത്തവണ മോദി ആക്രമിച്ചത് തേജസ്വിയെയായിരുന്നു. ബിഹാറിലെ എന്‍ഡിഎയുടെ രണ്ടു തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്ത മോദി തേജസ്വി യാദവിനെ വിശേഷിപ്പിത് ജംഗിള്‍ രാജിന്റെ രാജകുമാരന്‍ എന്നാണ്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിഹാറില്‍ ജംഗിള്‍ രാജ് ആയിരുന്നെന്ന അന്നത്തെ പ്രതിപക്ഷ വിമര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ കടന്നാക്രമണം. തേജസ്വി യാദവിന്റെ വാഗ്ദാനങ്ങള്‍ വ്യാജമാണെന്ന വിമര്‍ശനവുമായി നിതീഷ് കുമാറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *