
കൊച്ചി: കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിന് നല്കിയ രഹസ്യ റിപ്പോര്‍ട്ട് നിഷേധിച്ച് കാരാട്ട് റസാഖ് എം.എല്‍.എ. സന്ദീപ് നായരുമായോ സ്വര്‍ണക്കടത്ത് കേസിലെ മറ്റേതെങ്കിലും പ്രതികളുമായോ യാതൊരു ബന്ധവുമില്ലെന്ന് കാരാട്ട് റസാഖ് എം.എല്‍.എ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കോഫെപോസെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കാരാട്ട് റസാഖിന്റെ പേര് ഉള്‍പ്പെട്ടിട്ടുള്ളത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ കെ.ടി.റമീസ് കാരാട്ട് റസാഖ് എം.എല്‍.എയ്ക്ക് വേണ്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് പരാമര്‍ശം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികള്‍ നടത്തിയ സംഭാഷണങ്ങളില്‍ എം.എല്‍.എയുടെ പങ്ക് പരാമര്‍ശിക്കുന്നുണ്ട്.
എന്നാല്‍, തനിക്ക് സ്വര്ണ്ണക്കള്ളടത്തുമായി യാതൊരു ബന്ധവുമില്ലെന്നും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ മാധ്യങ്ങളിലൂടെയല്ലാതെ തനിക്ക് പരിചയമില്ലെന്നും എം.എല്‍.എ പറയുന്നു. ഇവരുമായി ഫോണിലൂടെയോ നേരിട്ടോ യാതൊരുവിധത്തിലും ബന്ധപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ യാതൊന്നും ഭയപ്പെടേണ്ട സാഹചര്യമില്ല. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് പറഞ്ഞ എം.എല്‍.എ ഗൂഢാലോചന നടത്തുന്നത് ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും വ്യക്തമാക്കി.
കാരാട്ട് ഫൈസലിനെ അയല്‍വാസി എന്ന നിലയിലും കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ എന്ന നിലയിലും മാത്രമാണ് അറിയാവുന്നത്. അല്ലാതെ ബിസിനസ് ബന്ധങ്ങളൊന്നുംതന്നെ അദ്ദേഹവുമായി ഇല്ല. ഒരു അന്വേഷണ ഏജന്‍സിയും ഇതുവരെ തന്നെ വിളിപ്പിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല- എം.എല്‍.എ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപിന്റെ ഭാര്യ സൗമ്യ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. കാരാട്ട് ഫൈസലിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയിട്ടുമുണ്ട്.