
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ റമീസ് സ്വര്‍ണ്ണം കടത്തിയത് കാരാട്ട് റസാഖ് എംഎല്‍എക്കും കാരാട്ട് ഫൈസലിനും വേണ്ടിയാണെന്ന് സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് സന്ദീപ് നായര്‍.
സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് സന്ദീപിന്റെ ഭാര്യ സൗമ്യയ്ക്ക് ബോധ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സൗമ്യയെയും കാരാട്ട് ഫൈസലിനെയും അന്വേഷണ സംഘം നേരത്ത ചോദ്യം ചെയ്തിരുന്നു. കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വര്‍ണം കടത്തുന്നതെന്നും സ്വര്‍ണ്ണക്കടത്തിന് സ്വപ്‌നയുടെ സഹായം ലഭിക്കുന്നുണ്ടെന്നും സൗമ്യയുടെ മൊഴിയില്‍ പറയുന്നു.
സ്വര്‍ണക്കടത്തിനെ എതിര്‍ത്തപ്പോള്‍ സന്ദീപ് ശാരീരിക ഉപദ്രവം നടത്തിയെന്നും മൊഴിയിലുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് സന്ദീപിന്റെ വീട്ടില്‍ കൊണ്ടുവന്നാണ് സ്വര്‍ണം പുറത്തെടുത്തിരുന്നെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്വപ്നയെ പുറത്ത് വിട്ടാല്‍ രാജ്യത്തിന് സാമ്പത്തിക ഭീഷണിയാണെന്ന് ചൂണ്ടികാട്ടി കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് സൗമ്യയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്കെതിരെ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.