Breaking News

ബിഹാര്‍ തെരഞ്ഞെടുപ്പ് റാലി: ആര്‍ജെഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം സിസാറാമിലെ തെരഞ്ഞെടുപ്പ് റാലിയില്‍

പട്‌ന: ബിഹാറില്‍ പ്രതിപക്ഷ കക്ഷിയായ ആര്‍.ജെ.ഡിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമര്‍ശനം. നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കൂടുമായിരുന്നുവെന്ന് മോദി പറഞ്ഞു.
ചിന്തിക്കാനാവാത്ത അപകടം ഒഴിവാക്കാനായത് നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ സമയോചിതവും മികവുറ്റതുമായ ഇടപെടലുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബീഹാറിലെ സസറാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ചേര്‍ന്ന് നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ ബീഹാറില്‍ അഴിമതിയും കുറ്റകൃത്യവുമായിരുന്നുവെന്നു പ്രതിപക്ഷത്തുള്ള ആര്‍ജെഡിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. നിതീഷ് ജിയുടെ എതിരാളികളുടെ നിര്‍ദേശ പ്രകാരം യുപിഎ ഭരണകാലത്ത് നിതീഷ്ജിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി ബീഹാറിന്റെ 10 വര്‍ഷം യുപിഎ പാഴാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *