Breaking News

കെ.ടി.ജലീല്‍ ശുപാര്‍ശയുമായി വിളിച്ചു; ആയിരം ഭക്ഷ്യ കിറ്റും ആവശ്യപ്പെട്ടു-സ്വപ്‌ന

കെ.ടി.ജലീല്‍, സ്വപ്‌ന സുരേഷ്, കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രിമാരായ കെ.ടി.ജലീലിനെയും കടകംപള്ളി സുരേന്ദ്രനെയും പരാമര്‍ശിച്ച് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. യു.എ.ഇ കോണ്‍സുലേറ്റില്‍ പരിചയക്കാരന് ജോലി തരപ്പെടുത്തരണമെന്ന ശുപാര്‍ശയുമായാണ് മന്ത്രി കെ.ടി.ജലീല്‍ വിളിച്ചതെന്ന് പറഞ്ഞ സ്വപ്‌ന ആയിരം ഭക്ഷ്യ കിറ്റ് ജലീല്‍ ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനും കോണ്‍സുലേറ്റില്‍ എത്തിയിരുന്നതായി സ്വപ്ന വ്യക്തമാക്കുന്നു. സ്വപ്‌ന ഇ.ഡിയുടെ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇത്.
കെ.ടി.ജലീലിന്റെ ഫോണ്‍ നമ്പര്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിഞ്ഞ സ്വപ്‌ന റമദാന്‍ കിറ്റിനായി ജലീല്‍ ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും മൊഴി നല്‍കി. അലാവുദ്ദീന്‍ എന്നയാളുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ് ജലീല്‍ പിന്നെ വിളിച്ചതെന്നും യു.എ.ഇയില്‍ കേസില്‍പെട്ട ഒരാളെ ഇങ്ങോട്ട് ഡീപോര്‍ട്ട് ചെയ്യാനായി വ്യക്തിപരമായി അപേക്ഷ നല്‍കിയെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി വ്യക്തിപരമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് ബന്ധപ്പെട്ടിരുന്നതെന്നും കോണ്‍സുല്‍ ജനറലിന്റെ ഒപ്പമല്ലാതെ ഒരുതവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയുടെ കുടുംബവുമായിട്ടും തനിക്ക് അടുപ്പമില്ലെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *