Breaking News

സഖ്യ ധാരണ: വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി പ്രാദേശിക സഖ്യങ്ങള്‍ക്ക് ധാരണയായെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവന നടത്തിയിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് മുല്ലപ്പള്ളി രംഗത്തുവന്നത്. സഖ്യ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പിന് ധാരണയായില്ലെന്നും അദ്ദേഹം വിശദമാക്കി.
ജമാഅത്തെ ഇസ്ലാമി അമീറിനെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ കണ്ടതിലും കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. വ്യക്തിപരമായ ചര്‍ച്ചകള്‍ യുഡിഎഫ് യോഗത്തിലാണ് ഉന്നയിക്കേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് എം.എം ഹസനും പറഞ്ഞു. ജമാഅത്തെ ഇസ്്ലാമി അമീര്‍ എന്ന നിലയിലാണ് അബ്ദുല്‍ അസീസിനെ കണ്ടതെന്നും ഹസന്‍ പറഞ്ഞു.
അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെ സ്വാഗതം ചെയ്ത് കെ. മുരളീധരന്‍ രംഗത്തെത്തി. സഖ്യത്തില്‍ തെറ്റില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലും സഹായിച്ചിട്ടുണ്ടെന്നും മുരളി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി പ്രാദേശിക സഖ്യങ്ങള്‍ക്ക് ധാരണയായതായി ഹമീദ് വാണിയമ്പലം പറഞ്ഞിരുന്നു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തിയതെന്നും സംസ്ഥാനത്ത് സ്വാധീനമുള്ള തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *