
വര്‍ക്കല: വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് അദ്ധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന് അനുബന്ധമായ കമ്മിറ്റി ഹാളിന്റെ ഉദ്ഘാടനം അഡ്വ.ബി.സത്യന്‍ എം.എല്‍.എയും കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയ് എം.എല്‍.എയും നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ബി.പി.മുരളി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി.രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.എസ്.ഷാജഹാന്‍, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവപ്രകാശ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം, മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ്, ഇലകമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത.എസ്.ബാബു, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസിം ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ.സി.എസ്.രാജീവ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സബീന ശശാങ്കന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എ.ബാലിക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മെര്‍ളി.ജി.എസ്, വി.എസ്.വനിത, ബെന്നി.കെ.ജി, എസ്.മിനികുമാരി, വി.ശശീന്ദ്ര, സലിം ഇസ്മായില്‍, എം.എസ്.സുഷമ, പി.ജെ.നഹാസ്, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രജനി അനില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എന്‍.അരുണ്‍രാജ് നന്ദി രേഖപ്പെടുത്തും.