Breaking News

ആന്‍ജിയോഗ്രാം കഴിഞ്ഞു: ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

എം.ശിവശങ്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്നലെ വൈകിട്ട് കസ്റ്റംസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി.
ആരോഗ്യനില തൃപ്തികരമാണെങ്കില്‍ കസ്റ്റംസ് അടുത്ത നടപടികളിലേക്ക് കടക്കും. അറസ്റ്റ് ചെയ്യപ്പെടുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പ്രഥമിക പരിശോധനയില്‍ നേരിയ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റ് ആയി ജോലിചെയ്യുന്ന ഹോസ്പിറ്റലില്‍ തന്നെയാണ് അദ്ദേഹത്തെയും പ്രവേശിപ്പിച്ചിരിക്കുന്നത്.
മുന്‍കൂര്‍ അറിയിപ്പില്ലാതെ കസ്റ്റംസ് സംഘം ശിവങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് കൂടെ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിയെ സമീപിക്കാനുള്ള അവസരം ഇല്ലാതാക്കാന്‍ വേണ്ടി കോടതി സമയം കഴിഞ്ഞ ശേഷമാണ് കസ്റ്റംസ് അപ്രതീക്ഷിത നീക്കം നടത്തിയത്. ഇത് അദ്ദേഹത്തില്‍ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയം ഉണ്ടാക്കിയിട്ടുണ്ട്.
പുതിയ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന വിവരവും ശിവശങ്കറിനെ പരിഭ്രാന്തനാക്കിയിരിക്കണം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാലു മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍ഐഎ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *