Breaking News

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: ക്ഷേത്രഭരണ സമിതി അംഗങ്ങടക്കം 55 പ്രതികൾ, ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

പരവൂര്‍ : പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ 2016 ല്‍ നടന്ന വെടിക്കെട്ട് അപകടം അന്വേഷിച്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് ഐ ജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ 15 പേര്‍ ഉള്‍പ്പെടെ 59 പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം. 533 പേജുള്ള കുറ്റപത്രത്തില്‍ 1417 സാക്ഷികളും 1611 രേഖകളും 376 മുതലുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപകടത്തില്‍ 110 പേരാണ് മരണമടഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിസരത്തെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടവും സംഭവിച്ചിരുന്നു. 2016 ഏപ്രിൽ പത്താം തിയതിയാണ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായത്. അപകടമുണ്ടാകാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും അളവിൽ കൂടുതൽ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തിൽ പരാമർശിക്കുന്നു. ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്രയും കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചാൽ അപകടമുണ്ടാകുമെന്ന് കൃത്യമായി അറിഞ്ഞിട്ടും വെടിമരുന്ന് അവിടെ സൂക്ഷിച്ചത് വലിയ കുറ്റമാണ്.
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ അവ​ഗണിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇത്ര വലിയ വെടിക്കെട്ട് നടത്തരുതെന്ന നിർദേശം ഉദ്യോഗസ്ഥർ വാക്കാലും രേഖാമൂലവും നൽകിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *