
ആറ്റിങ്ങൽ:ഓട്ടോറിക്ഷ മോഷണ കേസിലെ രണ്ടാം പ്രതിയായ യുവതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പാണ്ഡവൻപാറ മലങ്കാവ് പുരയിടത്തിൽ രശ്മി (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിന് രാത്രി 8 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ആറ്റിങ്ങൽ ടി ബി ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ രണ്ട് പേർ ചേർന്ന് മോഷ്ടിക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.പോലീസിന് ലഭിച്ച രഹസ്യവിവത്തിന്റെ അടിസ്ഥാനത്തിൽ നിലമേലിൽ എത്തിയ പോലീസിനെക്കണ്ട ഒന്നാം പ്രതി ഓടി രക്ഷപ്പെടുകയും രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ആറ്റിങ്ങൽ ഡി വൈ എസ പി,എസ് വൈ സുരേഷിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സനൂജ് എസ്,ശ്രീജിത്ത് ജെ,ആശ ഐ വി, എ എസ് ഐ താജുദ്ദീൻ,രാജീവ്,സലിം,ഷെഫി,മറ്റു പോലീസ് ഉദ്യോഗസ്ഥരായ ബിന്ദു രാകേഷ്,ശ്രീജ,വിനു,സുധീഷ്,ബിന്ദു നിതിൻ,അജി,നിയാസ് എന്നിവവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.