Breaking News

തിരുവനന്തപുരത്ത് ഇന്നലെ 444 പേര്‍ക്കു കൂടി കോവിഡ്; 143 പേര്‍ക്കു രോഗമുക്തി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 444 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 143 പേര്‍ രോഗമുക്തരായി. 2,990 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 329 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,102 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 16,499 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ബുധനാഴ്ച വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,043 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *