Breaking News

നടുറോഡില്‍ തമ്മിലടി: ആറ്റിങ്ങല്‍, വര്‍ക്കല സ്വദേശികള്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: നടുറോഡില്‍ തമ്മിലടിച്ച സംഭവത്തില്‍ ആറ്റിങ്ങല്‍, വര്‍ക്കല സ്വദേശികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ അവനവന്‍ചേരി ബാബ ആശുപത്രിക്ക് സമീപം ശ്രീലക്ഷ്മിയില്‍ ബട്ടു.ജി.ബിജു(38), വര്‍ക്കല അയിരൂര്‍ വില്ലിക്കടവ് കുഴിവിള വീട്ടില്‍ നിഖില്‍(36), അയിരൂര്‍ വില്ലിക്കടവ് ബാബു നിവാസില്‍ അനസ് ബാബു(35), ചങ്ങനാശ്ശേരി വാഴപ്പള്ളി കാവാലം പുതുപറമ്പ് വീട്ടില്‍ അജയകുമാര്‍(21) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.

ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം അടിപിടി നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരുന്ന നാല് പേരെയും പോലീസ് കയ്യോടെ പിടികൂടി. താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികളെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *